പുലര്‍മഞ്ഞു വീഴും പോലെ
നറുമഴ പെയ്യും പോലെ
എന്‍ ജീവിതോന്മാദലഹരികളില്‍
നിറകാഴ്ചയായ് അവള്‍
ആത്മവസന്തം വിടര്‍ത്തിയവള്‍ എന്നിലെ
ജീവിതനിര്‍വൃതിയായവള്‍ പിന്നെ
ഏകനാമെന്നുടെ ജീവിതയാത്രയില്‍
പൂമെത്ത വിരിച്ചെന്‍ ചാരെ കിടന്നവള്‍
ഗായകനല്ല ഞാന്‍, എന്കിലും ഓമലേ
പാടിടും എന്‍ പ്രിയ കാതോര്‍ത്തിരിക്കുകില്‍
ആയിടും ഞാനെന്റെ സ്വപ്നകഥയിലെ
നായകന്‍, നായിക നീയായിരിക്കുകില്‍
പറയുവാനാവാതെ മൂടിവച്ചെന്കിലും
പ്രണയമായെന്നുടെ മനസ്സില്‍ നീ എന്നുമേ
ആവില്ലെനിക്കത് വിശ്വസിച്ചീടുവാന്‍
എന്നില്‍ നിന്നേറെ നീ അകന്നുപോയെന്കിലും
തെളിയുന്നു നീയെന്നും എന്റെ കണ്മുന്നിലായ്
എന്‍ കരസ്പര്‍ശവലയത്തിന്നുള്ളിലായ്
അറിയില്ലെനിക്കത് സത്യമോ മിഥ്യയോ
എന്‍ ആമാശയത്തിലെ മദ്യത്തിന്‍ ജാലമോ....
പാട്ടെഴുത്തിനുള്ള കഴിവ് കാണുന്നു. പരിശ്രമിക്കുക.
ReplyDelete:-) നന്ദി
ReplyDelete