അൾത്താരയിൽ നിന്ന് അച്ചനിറങ്ങി
പള്ളിയിൽ നിന്ന് ഞാനും
ഇനി സെമിത്തേരിയിലേക്ക്
അപ്പനുണ്ടവിടെ, അപ്പാപ്പനും അമ്മാമയുണ്ട്
ഒരു വ്യാഴവട്ടത്തിനു ശേഷം വീണ്ടും
കുഴിമാടത്തിൽ നിന്നും കുഴിമാടത്തിലേക്ക്
അപ്പനെ കണ്ടു, അമ്മാമയേയും
പക്ഷേ, അപ്പാപ്പനെവിടെ?
ഇല്ല.
അപ്പാപ്പന്റെ കുഴി മാന്തി
ആ പല്ലും നഖവും
ശവക്കിണറിൽ കിടന്നൂ ഞെരിയുന്നു
മനുഷ്യന് ആറടി മണ്ണു മാത്രമെന്ന്
ഞാറാഴ്ചകളിൽ പഠിപ്പിട്ട്
അതുപോലുമില്ലാതപ്പാപ്പനെ പോൽ എത്രപേർ?
ഞാനും അങ്ങനെ തന്നെ
‘വെള്ളയടിച്ച കുഴിമാടങ്ങളേ....’
വീണ്ടും ഞായറാഴ്ച പാഠ്യങ്ങളിലേക്ക്
അതെ.
വെള്ളയടിച്ചാലേ,
ആറടിമണ്ണിന്റെ താമ്രഫലകം പതിച്ചുകിട്ടൂ
അതും ശാശ്വതമല്ല....
ഒരു കള്ളപട്ടയം!!!!
എന്നിട്ടും....????
മരണത്തെ കുറിച്ചുള്ള ചിന്ത ജീവിതത്തെ പഠിപ്പിക്കുന്നു. നന്നായി സുഹൃത്തേ.
ReplyDeleteWord verificationഎടുത്തു കളയൂ ഗഡി.
ReplyDeleteകൂടുതല്‍ എഴുതു. എന്റെ പുറകില്‍ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കുവാന്‍ പോലും ഞാന്‍ അശക്തന്‍ എന്നല്ലേ.
word verification എന്താന്നു മനസ്സിലായില്ല ഭാനു ചേട്ടാ....
ReplyDeletecan u help me????