മുകിലിന്റെ മാറിലായ് മിന്നിത്തിളങ്ങുന്ന
താരകരാജകുമാരിമാരെ ചൊല്‍ക,
നിങ്ങളെന്‍ ഭൂമിയെ കാണുന്നിതെങ്ങനെ
തനിമയും ശുദ്ധിയും കറതീര്‍ത്തെടുത്തൊരു
ഇന്ദ്രനീലത്തിന്റെ ശേഖരം പോലെയോ????
എങ്ങിനെയാകിലും കാണുകയീ ഭൂമിയെ
ഒരു പക്ഷേ നാളെയ്ക്ക് മാഞ്ഞുപോയെന്കിലോ....
നിങ്ങളീ കാണുന്ന തെളിവാര്‍ന്ന നീലിമ,
രത്നത്തിന്‍ ശോഭയാല്‍ പൂരിതമാമെന്നുടെ
പ്രകൃതിതന്‍ സുന്ദരഭവനമേ അല്ലിന്ന്
എന്നുടെ ചെയ്തിയാല്‍ കുടിയ്ക്കേണ്ടി വന്നൊരു
കാളകൂടത്തിന്‍ വിഷനിറമാണത്
എന്‍ ഭൂമി തന്നുടെ മുഖമേ പൊടിഞ്ഞിടും
വിയര്‍പ്പിന്‍ കണത്തിന്റെ നിറനാഴിയാണത്
ഇക്കാലമത്രയും കരഞ്ഞുതീര്‍ത്തുണ്ടായ
കണ്ണുനീര്‍ത്തുള്ളിതന്‍ ശേഖരം ആണത്....
കൊള്ളാം നല്ല ഭാവന. ഇതുപോലൊന്ന് വേറെ എവിടെയോ വായിച്ചു. സാരമില്ല്യ. സാമ്യം ഒരു കുറ്റമല്ല.
ReplyDeleteഭാനു ഭായ്... ഇതെന്റെ മറ്റൊരു ബ്ലോഗിലും ഞാൻ പോസ്റ്റ് ചെയ്തിരുന്നു... ചേട്ടൻ അതിനും കമന്റ് തന്നിരുന്നു.. ബട്ട്, ഞാൻ ആ ബ്ലോഗ് ഡെലീറ്റ് ചെയ്തു...
ReplyDelete