ബന്ധനത്തിലാണെന്‍ കരങ്ങളും കാല്‍കളും
തടന്കലിലാണെന്‍ നാവും
പഴയകലാലയത്തിന്റെ മധുരസ്മരണയില്‍
അനുഭവിക്കുന്നു ഞാന്‍ ജീവപര്യന്തം....!!!!
ഒരു കൊടിതണലില്‍ നിരങ്ങി നീങ്ങുന്നതും,
മുഷ്ടിയാല്‍ പവനനെ മര്‍ദ്ദിച്ചതും,
ചൂണ്ടാണി വിരലില്‍ പച്ചകുത്തുന്നതും,
ആനന്ദഭേരിയാല്‍ മനം കുളിര്‍ക്കുന്നതും,
ഓര്‍മ്മകള്‍ മാത്രമായ് ഒതുങ്ങുന്നതെന്നുള്ളില്‍ ....
വെറും, ഓര്‍മ്മകള്‍ മാത്രമായ് ഒതുങ്ങുന്നതെന്നുള്ളില്‍ ....
ഓര്‍ക്കാതിരിക്കാനാവില്ലെനിക്കെന്റെ
ആദ്യാനുരാഗമധുരം നുകര്‍ന്ന നാള്‍ ....
കാമിനിതന്‍ മുന്നിലെന്‍ കൈകള്‍ വിറച്ചതും,
മിത്രങ്ങളെന്നെ ചിരിച്ചു കൊല്ലുന്നതും,
എല്ലാമെല്ലാം സുഖമുള്ളൊരോര്‍മ്മയായ്
മിന്നി തിളങ്ങുന്നു അന്തഃരംഗങ്ങളില്‍ ....
ചിന്തിച്ചു ഞാന്‍ പിന്നെ ഇനിയെന്തു വേണം
ജീവിതച്ചുഴികളില്‍ വീണീടണോ, അതോ....
രണ്ടാം മധുര സരസ്വതീ ക്ഷേത്രമോ....
തിരഞ്ഞെടുത്തു ഞാന്‍ പൂജാരിവേലയെ
എന്‍ കലാലയ തൃഷ്ണയടങ്ങിടാതെ....
വന്നതാണിവിടെ ഞാന്‍, വന്നുപെട്ടതാണങ്ങനെ
കാലചക്രം കറക്കിയെറിഞ്ഞ പോല്‍ ....!!!!
എന്നാല്‍, അറിയുന്നു ഞാനിന്ന്,
തിരിച്ചറിയുന്നു ഞാനിന്ന്
സ്വര്‍ഗ്ഗത്തിന്‍ പിന്നിലായ് ഒരു
നരകവും ഉണ്ടെന്ന്....
കൈവിട്ടു പോകുന്നു ജീവിതസന്ധ്യകള്‍
തെറ്റുന്നു ജീവിത സ്വരരാഗതാളവും
ഭയപെടുന്നിന്നു ഞാന്‍ എന്നിലെ മനുഷ്യനെ
തിരിച്ചറിവാല്‍ വ്രണിതമാം സാമൂഹ്യജീവിയെ
കാക്കുകയെന്‍ കൂട്ടരേ....
മുറുകെ പിടിക്കുവിന്‍....
നഷ്ടപെട്ടേക്കാം നിങ്ങള്‍ക്കീ സുഹൃത്തിനെ....!!!!
മ്മം...........കൊള്ളാട്ടാ..ഹി
ReplyDelete..ഓണാശംസകള്‍ ...
നല്ല കവിത.
ReplyDeleteവളരെയിഷ്ടമായി.
ഇനിയുമിനിയും എഴുതുക.
ഓണാശംസകൾ
ഇഷ്ടായി ഗഡി. ഇനീം എഴുതു
ReplyDelete@ jithu, Kalavallabhan, ഭാനു: നന്ദി...!!!!!
ReplyDelete